കാരവാനിലുണ്ടായ തീപിടിത്തത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു.
മസ്കറ്റ്: ഒമാനില്‍ തൊഴിലാളികളുടെ കാരവാനില്‍ തീപിടിത്തം. മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം. സീബിലെ തെക്കന്‍ അല്‍ ഹെയില്‍ പ്രദേശത്ത് തൊഴിലാളികളുടെ കാരവാനിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസമാണ് സംഭവം. തീപിടിത്തത്തിന്‍റെ വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് അതോറ്റിയിലെ സംഘം എത്തി തീപിടിത്തം നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തില്‍ പരിക്കേറ്റയാള്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയതായി സിവില്‍ ഡിഫൻസ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.
Read Also - എയർപോർട്ടിലൂടെ കൂളായി നടന്നു, കസ്റ്റംസിന് സംശയം തോന്നി; പെട്ടിയിൽ തുണികളും ഭക്ഷണവും, പക്ഷേ ഉള്ളിൽ മറ്റൊന്ന്
