പെട്ടിയിൽ വസ്ത്രങ്ങൾക്കൊപ്പമുണ്ടായിരുന്ന ഭക്ഷണ പാത്രത്തിനകത്താണ് നിരോധിത ഗുളികകൾ ഒളിപ്പിച്ചത്. 

ദോഹ: നിരോധിത ഗുളികകളുമായി ഖത്തറിലെത്തിയ യാത്രക്കാരന്‍ പിടിയില്‍. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനാണ് പിടിയിലായത്. 

നിരോധിത ലിറിക ഗുളികകളുമായാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനെ എയര്‍പോര്‍ട്ട് അധികൃതര്‍ പിടികൂടിയത്. ഭക്ഷണം കൊണ്ടുവന്ന പാത്രത്തില്‍ ഭക്ഷണത്തിന് അടിയിലായി പൊതിഞ്ഞ നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്. പെട്ടിയിൽ വസ്ത്രങ്ങൾക്കൊപ്പമാണ് ഭക്ഷണ പാത്രവും കൊണ്ടുവന്നത്. നിരോധിത ഗുളികകള്‍ കണ്ടെടുക്കുന്ന വീഡിയോ ഖത്തര്‍ കസ്റ്റംസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. 2,100 ലിറിക ഗുളികകളാണ് പിടിച്ചെടുത്തത്. 

Read Also -  ബാച്ചിലർ അപ്പാർട്ട്‌മെന്‍റിലെ കുളിമുറിയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി; കുവൈത്തിൽ അന്വേഷണം

View post on Instagram