നോര്‍ത്ത് അല്‍ ബാതിന ഗവര്‍ണറേറ്റിലെ അല്‍ ശാതിര്‍, അല്‍ സുവൈഖിലെ മാളിലാണ് തീപിടിച്ചതെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു.
മസ്‍കത്ത്: ഒമാനിലെ ഷോപ്പിങ് സെന്ററില്‍ തീപിടുത്തം. നോര്‍ത്ത് അല്‍ ബാതിന ഗവര്‍ണറേറ്റിലെ അല്‍ ശാതിര്‍, അല്‍ സുവൈഖിലെ മാളിലാണ് തീപിടിച്ചതെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
