വിവരം ലഭിച്ച ഉടന്‍ തന്നെ ഉമ്മുല്‍ഖുവൈന്‍ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള അഗ്നിശമന സേനാ സംഘം സ്ഥലത്തെത്തി.
ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ ഫാക്ടറിയില്‍ തീപിടിത്തം. ഉം അല്‍ തൗഫ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വസ്‍ത്ര നിര്‍മാണ ഫാക്ടറിയില്‍ ശനിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. വിവരം ലഭിച്ച ഉടന്‍ തന്നെ ഉമ്മുല്‍ഖുവൈന്‍ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള അഗ്നിശമന സേനാ സംഘം സ്ഥലത്തെത്തി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ പിന്നീട് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അധികൃതരുടെ അന്വേഷണം പുരോഗമിക്കുകയാണ്.
Read also: എണ്ണ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
കുവൈത്തില്‍ വാട്ടർ ടാങ്കിനുള്ളിൽ വീണ തൊഴിലാളികളെ രക്ഷിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ വാട്ടർ ടാങ്കിനുള്ളിൽ വീണ തൊഴിലാളികളെ രക്ഷിച്ചു. ദൈയ്യ ഏരിയയിലായിരുന്നു സംഭവം. അപകടം നടന്ന ഉടന്‍ തന്നെ റിപ്പോർട്ട് ലഭിച്ചതനുസരിച്ച് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗം രക്ഷാപ്രവർത്തനത്തിനായി അഗ്നിശമന സംഘത്തെ പ്രദേശത്തേക്ക് അയച്ചു. ഗ്രൗണ്ട് ഫ്ലോറിലെ വെള്ളമില്ലാത്ത വാട്ടർ ടാങ്കിലാണ് തൊഴിലാളികൾ വീണത്. ഉടൻ തന്നെ ഇവരെ രക്ഷപ്പെടുത്തി തൊഴിലാളികൾക്ക് ആവശ്യമായ ചികിത്സ നൽകിയെന്ന് അഗ്നിശമന സേന അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
