മസ്‌കറ്റ്: ഒമാനിലെ സീബ് വിലായത്തില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപ്പിടുത്തം. തെക്കന്‍ അല്‍ മാബില മേഖലയില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് ഉണ്ടായ തീപ്പിടുത്തം മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമന സേന നിയന്ത്രണവിധേയമാക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. തീപ്പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.