കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി തൊഴിലാളികളുടെ താമസസ്ഥലത്ത് തീപ്പിടുത്തം. അല്‍ നഈം സ്‌ക്രാപ് യാര്‍ഡിന് സമീപം തൊഴിലാളികള്‍ക്ക് താമസിക്കാനായി ഒരുക്കിയ താല്‍ക്കാലിക സംവിധാനമാണ് കത്തിനശിച്ചത്.

അല്‍ ശഖായ, ജഹ്‌റ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപ്പിടുത്തതത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.