ഗോൾഡ് സൂഖ് ഗേറ്റ് നമ്പര്‍ ഒന്നിന് അടുത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
ദുബൈ: ദുബൈയിൽ ഗോൾഡ് സൂഖിന് സമീപമുള്ള വാണിജ്യ കെട്ടിടത്തില്‍ തീപിടിത്തം. ബുധനാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ബുധനാഴ്ച രാവിലെ 11.20ഓടെയാണ് ഗോൾഡ് സൂഖ് ഗേറ്റ് നമ്പര്‍ ഒന്നിന് അടുത്തുള്ള കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീയണയ്ക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തിലെയും സമീപ പ്രദേശങ്ങളിലെ കടകളിലെയും ആളുകളെ ഒഴിപ്പിച്ചിരുന്നു.
Read Also - ഷാർജയിൽ ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മരിച്ചു
മൂന്ന് നിലകളുള്ള കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിലെ മൂന്നാം നിലയില്‍ നിന്ന് പടര്‍ന്ന തീ മറ്റ് നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. കാര്യമായ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു.
