കടയിലുണ്ടായ തീപിടിത്തം അധികൃതര്‍ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
അബുദാബി: അബുദാബിയിലെ മുസഫ പ്രദേശത്ത് ഒരു കടയില്‍ തീപിടിത്തം. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അബുദാബി പൊലീസും സിവില്‍ ഡിഫന്‍സ് അതോറിറ്റിയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തിങ്കളാഴ്ചയാണ് കടയില്‍ തീപിടിത്തമുണ്ടായത്. അപകടമുണ്ടായ കടയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്ഥലത്ത് ശീതീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.
Read Also - അബുദാബിയിൽ നിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനം വഴിതിരിച്ചു വിട്ടു, പ്രതികൂല കാലാവസ്ഥ തടസ്സമായെന്ന് എയർലൈൻ


