തീ പടർന്ന ഉടൻതന്നെ സ്ഥലത്ത് നിന്ന് ആളുകളെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. നിലവിൽ ആർക്കും പരിക്കേറ്റിട്ടില്ല. 

ദോഹ: ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ വെയർഹൗസിൽ ഉണ്ടായ തീപിടിത്തം ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ നിയന്ത്രണവിധേയമാക്കി. മുൻകരുതൽ നടപടിയായി, തീ പടർന്ന ഉടൻതന്നെ സ്ഥലത്ത് നിന്ന് ആളുകളെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. നിലവിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

YouTube video player