ആര്‍ക്കും പരിക്കേല്‍ക്കാതെ അഗ്നിശമനസേന തീപിടിത്തം പൂര്‍ണമായും നിയന്ത്രിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ നാല് വെയര്‍ഹൗസുകളില്‍ അഗ്നിബാധ. സുലൈബിയ പ്രദേശത്ത് സാനിറ്ററി ഉപകരണങ്ങള്‍, തടി, സ്പോഞ്ച്, കോര്‍ക്ക് എന്നിവ സൂക്ഷിച്ചിരുന്ന ഒരു കോമ്പൗണ്ടിലെ നാല് വെയര്‍ഹൗസുകളിലാണ് തീപിടിത്തമുണ്ടായത്. 

 ഇസ്തിഖ്ലാല്‍, സുലൈബിഖാത് എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങളെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കി. സമീപ പ്രദേശങ്ങളിലേക്ക് തീ പടരാതെ, ആര്‍ക്കും പരിക്കേല്‍ക്കാതെ അഗ്നിശമനസേന തീപിടിത്തം പൂര്‍ണമായും നിയന്ത്രിച്ചു. 

Read Also -  ബമ്പറടിച്ചത് മലയാളിക്ക്; ബിഗ് ടിക്കറ്റില്‍ 33 കോടിയുടെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി

അതേസമയം അടുത്തിടെ സൗദി അറേബ്യയിലെ അല്‍കോബാറിലെ അല്‍അഖ്റബിയ കൊമേഴ്സ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

മറ്റൊരു സംഭവത്തില്‍ തബൂക്ക് കിങ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ സിവിൽ ഡിഫൻസ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് മോക് ഡ്രിൽ നടത്തിയിരുന്നു. പരസ്പര ഏകോപന, പ്രതികരണ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടാണ് മോക് ഡ്രിൽ നടത്തിയത്.

വന്‍ തീപിടിത്തം; മലയാളികളുടേത് ഉള്‍പ്പെടെ നിരവധി കടകള്‍ കത്തി നശിച്ചു, മണിക്കൂറുകളോളം നിന്ന് കത്തി സീബ് സൂഖ്

മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് സൂഖില്‍ വന്‍ തീപിടിത്തം. മലയാളികളുടേത് ഉള്‍പ്പെടെ നിരവധി കടകള്‍ കത്തി നശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. 

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി ഗോഡൗണുകളും വെയര്‍ഹൗസുകളും കത്തി നശിച്ചു. പതിനാറിലേറെ കടകളാണ് കത്തിയത്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. ആറ് മണിക്കൂര്‍ തുടര്‍ച്ചയായി തീ കത്തിയതോടെയാണ് സൂഖിന്‍റെ ഭൂരിഭാഗവും നശിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...