സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടതായി റിപ്പോര്‍ട്ടുകളില്ല.

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ വന്‍ തീപിടിത്തം . മുവൈല വ്യവസായ മേഖല 17ലെ നാല് വെയര്‍ഹൗസുകളിലാണ് തീപിടിത്തമുണ്ടായത്. 

തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടതായി റിപ്പോര്‍ട്ടുകളില്ല. പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കൃത്രിമ പൂക്കള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസുകളിലാണ് തീപിടിത്തമുണ്ടായതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചു. സംഭവസ്ഥലത്ത് ശീതീകരണ പ്രക്രിയ നടന്നു വരികയാണ്. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. 

Read Also - ഇന്ധനം തീർന്നു, ജിപിഎസ് സിഗ്നൽ പണിമുടക്കി; മരുഭൂമിയിൽ കുടുങ്ങിയ ഇന്ത്യക്കാരൻ നിര്‍ജലീകരണം മൂലം മരിച്ചു

https://www.youtube.com/watch?v=QJ9td48fqXQ