റിയാദിൽ രണ്ട് വിശ്രമകേന്ദ്രങ്ങളിൽ തീപിടിത്തം
കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് തീയണച്ചു.

റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിലെ ഫൈസലിയ ഡിസ്ട്രിക്റ്റിൽ രണ്ടു വിശ്രമകേന്ദ്രങ്ങളിൽ (ഇസ്തിറാഹ)കളിൽ തീപിടിത്തം.
കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ഇതിന് പുറമെ റിയാദ് അൽമൽഖാ ഡിസ്ട്രിക്റ്റിൽ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലും തീപ്പിടിത്തമുണ്ടായി. സിവിൽ ഡിഫൻസ് അണച്ചു. ഇവിടെയും ആർക്കും പരിക്കില്ല.
Read Also - മസ്‌കറ്റില്‍ നിന്ന് കോഴിക്കോടേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ലൈന്‍
ബോക്സിങ് ചാമ്പ്യൻഷിപ്പോടെ ഈ വർഷത്തെ റിയാദ് സീസണ് തുടക്കം
റിയാദ്: ‘ബാറ്റിൽ ഓഫ് ദി ബാഡസ്റ്റ്’ എന്ന തലക്കെട്ടിൽ ബ്രിട്ടീഷ് ബോക്സർ ടൈസൺ ഫ്യൂറി, മുൻ ലോക ചാമ്പ്യൻ കാമറൂണിയൻ ബോക്സർ ഫ്രാൻസിസ് നഗന്നൂ എന്നിവർ ഇടിക്കൂട്ടിൽ പോരടിച്ച ബോക്സിങ് ചാമ്പ്യഷിപ്പോടെ നാലുമാസം നീളുന്ന റിയാദ് സീസൺ ആഘോഷങ്ങൾക്ക് തുടക്കം. ശനിയാഴ്ച രാത്രി റിയാദ് ബോളിവാഡ് സിറ്റിയിലെ കിങ്ഡം അരീന സ്റ്റേഡിയത്തിൽ ഒരുങ്ങിയ റിങ്ങിൽ 10 റൗണ്ട് ഏറ്റുമുട്ടി ഫ്രാൻസിസ് നഗന്നുവിനെ ഇടിച്ചിട്ട് ടൈസൺ ഫ്യൂറി ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി.
ശക്തമായ പ്രഹരത്തിന് ഒടുവിൽ, വിധികർത്താക്കൾ ഏകകണ്ഠമായി ടൈസൺ ഫ്യൂറിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി അൽ-ശൈഖ് റിങ്ങിൽ ചാമ്പ്യൻഷിപ്പ് ബെൽറ്റ് ആചാരപരമായി ടൈസൺ ഫ്യൂറിക്ക് സമ്മാനിച്ചു. ഈ വിജയം ഫ്യൂറിയുടെ തുടർച്ചയായ 35-ാമത്തെ തോൽവിയില്ലാത്ത മത്സരമാണ്. ബോളിവുഡ് താരം സൽമാൻ ഖാൻ, അൽ നസ്ർ ഫുട്ബാൾ ക്ലബ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, സഹതാരം ലൂയിസ് ഫിഗോ, അർജൻറീനിയൻ മോഡൽ ജോർജിന റോഡ്രിഗ്സ്, തുർക്കിഷ് ചലച്ചിത്രതാരം ബുറാക് ഒസിവിറ്റ്, ബോക്സിങ് താരം മൈക്ക് ടൈസൺ, താജിക്സ്ഥാനി ഗായകൻ അബ്ദു റോസിക് തുടങ്ങിയവർ ഉൾപ്പെടെ താരനിബിഡമായ പ്രേക്ഷകർ പരിപാടി ആസ്വദിക്കാനെത്തി.
തുടർന്ന് തുർക്കി അൽ ശൈഖ് സൗദിയിലെ പ്രമുഖ വാർഷിക വിനോദ വിനോദസഞ്ചാര പരിപാടിയായ റിയാദ് സീസൺ നാലാമത് പതിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുമുള്ള അത്‌ലറ്റുകൾ, കലാകാരന്മാർ, ആയോധനകല പ്രേമികൾ എന്നിവരടങ്ങുന്ന ആഗോള പ്രേക്ഷകർ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ചു. അന്താരാഷ്‌ട്ര താരങ്ങളുടെ സംഗീത-നൃത്ത പ്രകടനങ്ങളെത്തുടർന്ന് പ്രധാന സ്‌ക്രീനിൽ പ്രക്ഷേപണം ചെയ്‌ത വീഡിയോയിൽ, എല്ലാവരുടെയും സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്ന അസാധാരണമായ ഒരു സീസണായിരിക്കും ഇതെന്നും റിയാദ് സീസണിലേക്ക് എല്ലാ പ്രേക്ഷകരെയും ഊഷ്മളമായി സ്വാഗതം ചെയ്യുകയാണെന്നും അൽ ശൈഖ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...