വാദി അൽ കബീർ വ്യാവസായിക മേഖലയിലും സീബ് വിലായത്തിൽ ഒരു താമസ കെട്ടിടത്തിനുമാണ് തീപിടിച്ചത്
മസ്കത്ത് : മസ്കത്ത് ഗവർണറേറ്റിലെ വാദി അൽ കബീർ വ്യാവസായിക മേഖലയിൽ തീപിടുത്തമുണ്ടായി. ഇന്ന് പുലർച്ചെയാണ് സംഭവം. അലങ്കാര നിർമാണ കരാർ വർക്ക്ഷോപ്പിനാണ് തീ പിടിച്ചത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. അഗ്നിരക്ഷാ പ്രവർത്തകർ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
read more : യുഎഇ ദീര്‍ഘകാല താമസാനുമതിയായ ബ്ലൂ റസിഡൻസി വിസ പ്രാബല്യത്തില്‍
കഴിഞ്ഞ ദിവസം സീബ് വിലായത്തിൽ ഒരു താമസ കെട്ടിടത്തിനും തീപിടിച്ചിരുന്നു. കെട്ടിടത്തിൽ നിന്ന് മൂന്നു പേരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. അൽ ഹെയ്ൽ നോർത്തിലുള്ള അപ്പാർട്ട്മെന്റിനായിരുന്നു തീപിടിച്ചത്. രക്ഷപ്പെടുത്തിയ മൂന്ന് പേരുടെയും പരിക്ക് ഗുരുതരമല്ലെന്നും ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.
