വീടിന്റെ താഴത്തെ നിലയിലാണ് തീ പടര്‍ന്നുപിടിച്ചത്. അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അര്‍ദിയ, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളിലെ അഗ്നിശമനസേന അംഗങ്ങള്‍ വീട്ടില്‍ കുടുങ്ങിയ 16 പേരെയും പരിക്കുകള്‍ കൂടാതെ രക്ഷപ്പെടുത്തി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശിയുടെ വീട്ടില്‍ തീപിടുത്തം. ഫിര്‍ദൗസ് ഏരിയയിലെ സ്വദേശിയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. വീടിനകത്ത് കുടുങ്ങിയ എട്ടു കുട്ടികളുള്‍പ്പെടെ 16 പേരെ സാഹസികമായി രക്ഷപ്പെടുത്തിയതോടെ വന്‍ ദുരന്തം ഒഴിവായി. 

വീടിന്റെ താഴത്തെ നിലയിലാണ് തീ പടര്‍ന്നുപിടിച്ചത്. അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അര്‍ദിയ, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളിലെ അഗ്നിശമനസേന അംഗങ്ങള്‍ വീട്ടില്‍ കുടുങ്ങിയ 16 പേരെയും പരിക്കുകള്‍ കൂടാതെ രക്ഷപ്പെടുത്തി. തീ വ്യാപിക്കുന്നതിന് മുമ്പ് തന്നെ നിയന്ത്രണവിധേയമാക്കി. വീടിനകത്തെ സാധനങ്ങള്‍ കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona