അല്‍ സാഹിയ ഏരിയയിലുള്ള 30 നില കെട്ടിടത്തിലാണ് തീ പടര്‍ന്നു പിടിച്ചത്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കെട്ടിടത്തില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചിരുന്നു. അബുദാബി പൊലീസും സിവില്‍ ഡിഫന്‍സ് സംഘവും ചേര്‍ന്നാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്.
അബുദാബി: അബുദാബിയില്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 19 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അല്‍ സാഹിയ ഏരിയയിലുള്ള 30 നില കെട്ടിടത്തിലാണ് തീ പടര്‍ന്നു പിടിച്ചത്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കെട്ടിടത്തില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചിരുന്നു. അബുദാബി പൊലീസും സിവില്‍ ഡിഫന്‍സ് സംഘവും ചേര്‍ന്നാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഔദ്യോഗിക സ്രോതസ്സില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം പരിശോധിക്കാവൂ എന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Read Also: നായ അടുക്കളയിൽ കയറി ഗ്യാസ് സ്റ്റൗ ഓണാക്കി, പിന്നാലെ വൻതീപ്പിടിത്തം
യുഎഇയിലെ ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; മരണപ്പെട്ടത് ഇന്ത്യക്കാരനെന്ന് സംശയം
ഷാര്‍ജ: ഷാര്‍ജയിലെ ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ബീച്ചിലെ ശുചീകരണ തൊഴിലാളികളില്‍ ഒരാള്‍ മൃതദേഹം കാണുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്‍തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്. ബീച്ചിനും, തീരത്ത് സ്ഥാപിച്ചിട്ടുള്ള വേവ് ബ്രേക്കറിനും ഇടയിലായിരുന്നു മൃതദേഹം. തിരിച്ചറിയല്‍ രേഖകളൊന്നും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ല. പൊലീസ് പട്രോള്‍ സംഘവും പാരാമെഡിക്കല്‍ ജീവനക്കാരും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്കായി മാറ്റി.
മരണപ്പെട്ടത് ഇന്ത്യക്കാരനാണെന്നാണ് പ്രാഥമിക അന്വേഷണത്തിലെ അനുമാനം. മറ്റൊരു എമിറേറ്റില്‍ വെച്ച് മുങ്ങിമരിച്ചയാളുടെ മൃതദേഹം തിരമാലകളില്‍പെട്ട് ഷാര്‍ജ തീരത്തുവന്നതാവാനുള്ള സാധ്യതയാണ് കാണുന്നത്. എന്നാല്‍ കൊലപാതകം പോലുള്ള മറ്റ് സാധ്യതകളും തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
