ഒരു കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ ആളപായമില്ല.
മസ്കറ്റ്: ഒമാനിലെ സൊഹാർ വിലായത്തിലെ ഒരു കമ്പനിയിൽ തീപിടിത്തം. തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആംബുലൻസ് വകുപ്പിന്‍റെ അഗ്നിശമന സേന തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവിൽ ഡിഫൻസ് പുറത്ത് വിട്ട വാർത്താ കുറിപ്പിൽ പറയുന്നു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
