Asianet News MalayalamAsianet News Malayalam

ഒമാനില്‍ വാഹനത്തിന് തീപ്പിടിച്ചു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

അഗ്‌നിശമനസേനാ അംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

fire broke out in a vehicle in oman
Author
Muscat, First Published Jul 9, 2021, 5:20 PM IST

മസ്കറ്റ്: ഒമാനിലെ അല്‍ ബുറേമി ഗവര്‍ണറേറ്റില്‍ ബുറേമി വിലയാത്തിലെ സാര പ്രദേശത്ത് ഒരു വാഹനത്തിന് തീപിടിച്ചതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സിന്റെ അറിയിപ്പില്‍ പറയുന്നു. അഗ്‌നിശമനസേനാ അംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി ഓണ്‍ലൈന്‍ പ്രസ്താവനയിലൂടെ  അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios