മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഗ്നിശമനസേനയെത്തി തീയണക്കുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മസ്‌കറ്റ് : ഒമാനിലെ(Oman) മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ ഒരു വാഹനത്തിന് തീപിടിച്ചു(fire). മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഗ്നിശമനസേനയെത്തി തീയണക്കുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
മോഷണക്കുറ്റത്തിന് എട്ടു വിദേശികള്‍ ഒമാനില്‍ പിടിയില്‍
മസ്‌കറ്റ്: മോഷണക്കുറ്റത്തിന്(theft) എട്ട് ആഫ്രിക്കന്‍ പൗരന്മാരെ മസ്‌കത്ത്(Muscat) ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് പിടികൂടി. ഒരു ബാങ്ക് ഇടപാടുകാരനില്‍ നിന്നും പണം തട്ടി എടുത്തതിനാണ് ആഫ്രിക്കന്‍ പൗരത്വമുള്ള എട്ടംഗ സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്കില്‍ നിന്നും വലിയ തുക പിന്‍വലിക്കുന്ന ഉപഭോക്താക്കളെ പിന്തുടര്‍ന്ന് അവരുടെ വാഹനങ്ങളില്‍ നിന്ന് പണം മോഷ്ടിക്കുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.
