Asianet News MalayalamAsianet News Malayalam

യുഎഇയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം

രാവിലെ 7.15നാണ് വെയര്‍ഹൗസില്‍ തീപിടിത്തം ഉണ്ടായ വിവരം ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

fire broke out in a warehouse in sharjah
Author
First Published Dec 8, 2022, 6:39 PM IST

ഷാര്‍ജ: ഷാര്‍ജയിലെ ഒരു വെയര്‍ഹൗസില്‍ വന്‍ അഗ്നിബാധ. വ്യാഴാഴ്ച രാവിലെയാണ് ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ ആറില്‍ ഒരു സ്‌പെയര്‍ പാര്‍ട്‌സ് വെയര്‍ഹൗസില്‍ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാവിലെ 7.15നാണ് വെയര്‍ഹൗസില്‍ തീപിടിത്തം ഉണ്ടായ വിവരം ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ അല്‍ മിന, സംനാന്‍, അല്‍ നഹ്ദ സെന്ററുകളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി. ആംബുലന്‍സ് സംഘവും സംഭവസ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് അര മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി. സംഭവസ്ഥലത്ത് പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 

Read More - പ്രവാസികള്‍ ശ്രദ്ധിക്കുക; എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ക്ക് ടെര്‍മിനല്‍ മാറ്റം

യുഎഇ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ പിടിച്ചെടുത്തത് 132 വാഹനങ്ങള്‍

ദുബൈ: കഴിഞ്ഞയാഴ്‍ച നടന്ന യുഎഇയിലെ 51-ാം ദേശീയ ദിനാഘോഷങ്ങള്‍‌ക്കിടെ നിയമ ലംഘനങ്ങള്‍ നടത്തിയ 132 വാഹനങ്ങള്‍ പിടിച്ചെടുത്തതായി ദുബൈ പൊലീസ് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുക, വാഹനങ്ങളുടെ നിറം മാറ്റുക, അനുമതിയില്ലാതെ വാഹനങ്ങള്‍ നിറയെ സ്റ്റിക്കറുകള്‍ പതിക്കുക, വാഹനങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ വലിച്ചെറിയുക, സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനം ഓടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തവര്‍ക്ക് ബ്ലാക്ക് പോയിന്റുകളും നല്‍കിയിട്ടുണ്ട്. 

Read More - യുഎഇയിലെ സ്വദേശിവത്കരണം; സമയപരിധി 31ന് അവസാനിക്കും, ജനുവരി ഒന്ന് മുതല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന

കഴിഞ്ഞയാഴ്‍ച രാജ്യത്ത് ദേശീയ ദിനാഘോഷങ്ങള്‍ നടന്ന മൂന്ന് ദിവസത്തിനിടെ നിയമലംഘനങ്ങള്‍ നടത്തിയ ആകെ 4697 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയതായി ദുബൈ പൊലീസിലെ ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമ സലീം ബിന്‍ സുവൈദാന്‍ പറഞ്ഞു. ബര്‍ദുബൈയില്‍ 72 വാഹനങ്ങളും ദേറയില്‍ 60 വാഹനങ്ങളും ഗതാഗത നിയമ ലംഘനങ്ങളുടെ പേരില്‍ പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. ബര്‍ദുബൈയിലാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് അധികൃതര്‍ വിശദമാക്കുന്നു.

Follow Us:
Download App:
  • android
  • ios