Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ ശ്രദ്ധിക്കുക; എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ക്ക് ടെര്‍മിനല്‍ മാറ്റം

റിയാദ് വിമാനത്താവളത്തില്‍ പുതിയ രണ്ട് ടെര്‍മിനലുകള്‍ കൂടി തുറന്നതോടെ നടപ്പാക്കുന്ന ടെര്‍മിനല്‍ മാറ്റങ്ങളുടെ ഭാഗമായാണ് ഇത്. 

Airport Terminal change for Air India Express services from Riyadh Saudi Arabia
Author
First Published Dec 7, 2022, 9:37 PM IST

റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ക്ക് ടെര്‍മിനല്‍ മാറ്റം. ഡിസംബര്‍ 12 തിങ്കളാഴ്‍ച മുതല്‍ സര്‍വീസുകള്‍ രണ്ടാം ടെര്‍മിനലിലേക്ക് മാറ്റുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഉച്ചയ്‍ക്ക് 12 മണി മുതല്‍ ടെര്‍മിനല്‍ മാറ്റം പ്രാബല്യത്തില്‍ വരും. 

റിയാദ് വിമാനത്താവളത്തില്‍ പുതിയ രണ്ട് ടെര്‍മിനലുകള്‍ കൂടി തുറന്നതോടെ നടപ്പാക്കുന്ന ടെര്‍മിനല്‍ മാറ്റങ്ങളുടെ ഭാഗമായാണ് ഇത്. ഡിസംബര്‍ 12 തിങ്കളാഴ്‍ച റിയാദില്‍ നിന്നുള്ള എഐ 921 മുംബൈ - ഡല്‍ഹി സര്‍വീസുകള്‍ രണ്ടാം ടെര്‍മിനലില്‍ നിന്നും, റിയാദില്‍ നിന്നുള്ള എഐ 941 ഹൈദരാബാദ് - മുംബൈ സര്‍വീസ് ഒന്നാം ടെര്‍മിനലില്‍ നിന്നുമായിരിക്കും പുറുപ്പെടുകയെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

Read also:  സൗദി അറേബ്യയില്‍ ഹെഡ് നഴ്‌സ് നിയമനം; നോര്‍ക്ക റൂട്ട്സ് മുഖേന ഇപ്പോള്‍ അപേക്ഷിക്കാം

റിയാദ് കിങ് ഖാലിദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ ടെര്‍മിനല്‍ മാറ്റം പ്രാബല്യത്തില്‍ വന്നു തുടങ്ങിയിട്ടുണ്ട്. നിലവില്‍ രണ്ടാം ടെര്‍മിനലില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന സര്‍വീസുകള്‍ മൂന്ന്, നാല് ടെര്‍മിനലുകളിലേക്കാണ് മാറ്റുന്നത്. ഡിസംബര്‍ നാലിന് ഉച്ച മുതല്‍ ടെര്‍മിനല്‍ മാറ്റം തുടങ്ങി. ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ ആറാം തീയ്യതി മുതലാണ് മാറുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

അബുദാബി, ബഹ്റൈന്‍, ബെയ്‍റൂത്ത്, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സൗദി എയര്‍ലൈന്‍സിന്റെ സര്‍വീസുകള്‍ ഞായറാഴ്ച ഉച്ചയോടെ നാലാം ടെര്‍മിനലിലേക്ക് മാറി. ദുബൈ, കെയ്‍റോ, ശറം അല്‍ഖൈശ്, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ തിങ്കളാഴ്ച മുതലാണ് നാലാം ടെര്‍മിനലിലേക്ക് മാറിയത്.

Read also: യുഎഇയിലെ സ്വദേശിവത്കരണം; സമയപരിധി 31ന് അവസാനിക്കും, ജനുവരി ഒന്ന് മുതല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന

Follow Us:
Download App:
  • android
  • ios