ദുബായ്: ദുബായില്‍ ലാംസി പ്ലാസയ്ക്ക് പിന്നിലുള്ള ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തം. വ്യാഴാഴ്ചയാണ് കെട്ടിടത്തില്‍ തീ പടര്‍ന്ന് പിടിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

കരാമ, ഇത്തിഹാദ്, പോര്‍ട്ട് സയീദ് എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനാ യൂണിറ്റുകള്‍ എത്തി തീയണച്ചതായി ദുബായ് സിവില്‍ ഡിഫന്‍സ് വക്താവ് വെളിപ്പെടുത്തി. വ്യാഴാഴ്ച രാത്രി 9.25നാണ് കെട്ടിടത്തില്‍ തീപടര്‍ന്നതായി സിവില്‍ ഡിഫന്‍സിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തി കെട്ടിടത്തിലെ താമസക്കാരെ അവിടെ നിന്നും മാറ്റിയെന്നും തീയണച്ചെന്നും സിവില്‍ ഡിഫന്‍സ് വക്താവ് കൂട്ടിച്ചേര്‍ത്തു.

രാത്രി 11.19ഓടെ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചതായി അധികൃതരെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

"