തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശത്ത് കറുത്ത പുക വ്യാപിച്ചിരുന്നു. ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് സംഘം തീയണച്ചത്.

ദുബൈ: ദുബൈയിലെ(Dubai) റാസ് അല്‍ ഖോര്‍ (Ras Al Khor )വ്യവസായ മേഖലയിലെ രണ്ട് വെയര്‍ഹൗസുകളില്‍ തീപിടിത്തം(fire). ദുബൈ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ശനിയാഴ്ചയാണ് സംഭവം.

തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശത്ത് കറുത്ത പുക വ്യാപിച്ചിരുന്നു. ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് സംഘം തീയണച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഉച്ചകഴിഞ്ഞാണ് തീപിടിത്തം ഉണ്ടായ വിവരം ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. വിവരമറിഞ്ഞ് അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി.

അടുത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടരുന്നതിന് മുമ്പ് നിയന്ത്രണ വിധേയമാക്കാന്‍ പ്രത്യേക സംഘത്തിന് സാധിച്ചു. വെയര്‍ഹൗസുകളിലൊന്ന് പെയിന്റ് സൂക്ഷിക്കുന്നതും മറ്റൊന്ന് കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ സംഭരണശാലയുമാണ്.