ഡിസൈൻ, പെർഫോമിങ് ആർട്‌സ്, വിഷ്വൽ ആർട്ട്‌സ് എന്നീ മൂന്ന് പുതിയ ഡിപ്പാർട്ട്‌മെൻറുകളുണ്ട്.

റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ ആർട്സ് കോളജ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക മന്ത്രാലയവും റിയാദിലെ കിങ് സഉൗദ് സർവകലാശാലയും ചേർന്നാണ് കോളജ് ആരംഭിച്ചിരിക്കുന്നത്. കിങ് സഉൗദ് സർവകലാശാല തിയേറ്ററിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഹാമിദ് ബിൻ മുഹമ്മദ് ഫയാസും സർവകലാശാല മേധാവി ഡോ. ബദ്റാൻ അൽഉമറും ചേർന്നാണ് കോളജ് ഉദ്ഘാടനം ചെയ്തത്. 

ഡിസൈൻ, പെർഫോമിങ് ആർട്‌സ്, വിഷ്വൽ ആർട്ട്‌സ് എന്നീ മൂന്ന് പുതിയ ഡിപ്പാർട്ട്‌മെൻറുകളുണ്ട്. സാംസ്കാരിക മന്ത്രാലയം കിങ് സഉൗദ് സർവകലാശാല, മറ്റ് പ്രശസ്തമായ ദേശീയ സർവകലാശാലകൾ എന്നിവ തമ്മിലുള്ള സാംസ്കാരികവും ശാസ്ത്രീയവുമായ സഹകരണത്തിെൻറ തുടക്കമാണിത്. ഗ്രാഫിക് ഡിസൈൻ, ഫാഷൻ, ജ്വല്ലറി എന്നിവ പഠിപ്പിക്കുന്നതിൽ ബന്ധപ്പെട്ട ഡിസൈൻ ഡിപ്പാർട്ട്‌മെൻറ്, തിയേറ്റർ സയൻസിലെ പഠനങ്ങൾക്കുള്ള പെർഫോമിങ് ആർട്‌സ് ഡിപ്പാർട്ട്‌മെൻറ്, സിനിമ, സംഗീതം, പെയിൻറിങ്, ശിൽപം, അറബിക് കാലിഗ്രാഫി എന്നിവക്ക് വിഷ്വൽ ആർട്സ് ഡിപ്പാർട്ട്മെൻറ് എന്നിങ്ങനെ ഒരു കൂട്ടം കലാസാംസ്കാരിക വകുപ്പുകൾ പുതിയ കോളജിൽ ഉൾപ്പെടുന്നു.


(ഫോട്ടോ: സൗദി അറേബ്യയിലെ ആദ്യത്തെ ആർട്സ് കോളജ് സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഹാമിദ് ബിൻ മുഹമ്മദ് ഫയാസും സർവകലാശാല മേധാവി ഡോ. ബദ്റാൻ അൽഉമറും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു)

Read Also -  ഇത് കടന്ന കൈ, മയക്കുമരുന്ന് കടത്തിന് പുതുവഴി; അതിവിദഗ്ധമായി ഒളിപ്പിച്ചു, പക്ഷേ രഹസ്യ വിവരം ചതിച്ചു, അറസ്റ്റ്

 പ്രവാസി നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചക്കിടെ 18,901 പേർ പിടിയിൽ

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു. ഫെബ്രുവരി ആദ്യവാരത്തിൽ രാജ്യത്തി​െൻറ വിവിധ പ്രദേശങ്ങളിൽനിന്ന് 118,901 വിദേശി നിയമലംഘകരെ അറസ്​റ്റ്​ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങളുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രെയും പേരെ പിടികൂടിയത്​.

താമസനിയമ ലംഘനം നടത്തിയ 11,419 പേർ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച 4,533 പേർ, തൊഴിൽനിയമ ലംഘനം നടത്തിയ 2,949 പേർ എന്നിവരാണ് അറസ്​റ്റിലായതെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 1051 പേർ അറസ്​റ്റിലായത്. ഇവരിൽ 41 ശതമാനം യമനികളും 57 ശതമാനം എത്യോപ്യക്കാരും മറ്റ്​ രാജ്യക്കാർ രണ്ട്​ ശതമാനവുമാണ്. 10 നിയമലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. മൊത്തം 57,253 നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 51,881പുരുഷന്മാരും 5,372 സ്ത്രീകളുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...