വനിതാ തീർഥാടകർ മാത്രമായി യാത്ര ചെയ്ത വിമാനങ്ങളാണ് ജിദ്ദയിൽ എത്തിയത്. 

റിയാദ്: ഈ വർഷത്തെ ഹജ്ജിനായി മലയാളി വനിതാ തീർത്ഥാടകർ മാത്രമായുള്ള ആദ്യ സംഘം മക്കയിലെത്തി. പുരുഷ തുണയില്ലാതെയുള്ള (നോൺ മഹറം) തീർഥാടകരുടെ ആദ്യ സംഘമാണിത്. കോഴിക്കോട് നിന്ന് മൂന്നു വിമാനങ്ങളിലായി 515 തീർഥാടകരും കണ്ണൂരിൽ നിന്ന് രണ്ടു വിമാനങ്ങളിലായി 342 പേരും ആണ് തിങ്കളാഴ്ച എത്തിയത്. 

വനിതാ തീർഥാടകർ മാത്രമായി യാത്ര ചെയ്ത വിമാനങ്ങളാണ് ജിദ്ദയിൽ ഇറങ്ങിയത്. ഹജ്ജ് ടെർമിനലിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും കെ.എം.സി.സി വനിത വളൻറിയർമാരും ഉൾപ്പെടെ സ്വീകരിച്ചു. ഇവർ പിന്നീട് ഹജ്ജ് സർവിസ് കമ്പനിയുടെ ബസുകളിൽ മക്കയിൽ എത്തി. താമസസ്ഥലത്ത് വനിത വളൻറിയർമാർ ഉൾപ്പെടെ വിവിധ സന്നദ്ധ പ്രവർത്തകർ വരവേറ്റു. നോൺ മഹറം വിഭാഗത്തിലെത്തിയ തീർഥാടകർക്ക് പ്രത്യേക സുരക്ഷയുള്ള താമസസൗകര്യവും മെഡിക്കൽ സെൻററും ബസുകളുമാണ് ഒരുക്കിയിട്ടുള്ളത്.

Read Also -  സൗദിയുടെ ആകാശത്ത് ട്രംപിന് റോയൽ എസ്കോർട്ട്! അകമ്പടി നൽകി യുദ്ധവിമാനങ്ങൾ, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം