റാസല്‍ഖൈമ: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ യുഎഇയിലേക്ക് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടര്‍ വിമാനം യാത്ര തിരിച്ചു. കെ.എം.സി.സി അഴീക്കോട് മണ്ഡലം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ 159 യാത്രക്കാരാണുള്ളത്. ബുധനാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6.30നാണ് വിമാനം യാത്ര തിരിച്ചത്.

മുന്‍നിശ്ചയിച്ച സമയക്രമം അനുസരിച്ച് ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്കായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ അനുമതി ലഭിക്കാതായതോടെ യാത്ര മുടങ്ങുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വിമാനത്താവളത്തില്‍ കാത്തിരുന്നവരെ രാത്രിയോടെ ഹോട്ടലിലേക്ക് മാറ്റി. തുടര്‍ന്നാണ് സാങ്കേതിക തടസങ്ങള്‍ നീക്കി ഇന്ന് വിമാനം യാത്ര തിരിച്ചത്.