ദുബായ്: കേരളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ഇന്ന് കോഴിക്കോട് നിന്ന് പുറപ്പെടും. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിസിനസ് സ്ഥാപനമായ എമിറേറ്റ്‌സ് കമ്പനീസ് ഹൗസാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്. 

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനം വൈകിട്ട് ആറു മണിയോടെ ദുബായിലെത്തുമെന്ന് എമിറേറ്റ്‌സ് കമ്പനീസ് ഹൗസ് മാനേജിങ് ഡയറക്ടര്‍ ഇക്ബാല്‍ മാര്‍ക്കോണി അറിയിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തേക്ക് മടങ്ങാനാകാതെ കുടുങ്ങിയ രണ്ട് യുഎഇ പൗരന്മാരുള്‍പ്പെടെ 175 യാത്രക്കാരാണ് വിമാനത്തില്‍ ദുബായിലെത്തുക. 1,147 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. 

ബിസിനസ് മേഖലയ്ക്ക് ഉണര്‍വേകാന്‍ 150 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക ഉത്തേജന പാക്കേജുമായി ദുബായ്