ശസ്ത്രക്രിയ നടത്തിയ സംഘത്തെ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി അഭിനന്ദിച്ചു.
കുവൈത്ത് സിറ്റി: ഗൾഫിലെ തന്നെ ആദ്യ റിമോട്ട് റോബോട്ടിക് സർജറി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ സംഘത്തെ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി അഭിനന്ദിച്ചു. യൂറോളജി കൺസൾട്ടന്‍റ് ഡോ. സാദ് അൽ ദോസാരിയുടെയും മെഡിക്കൽ ടീമിന്‍റെയും മേൽനോട്ടത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. കുവൈത്തിന് ഏറ്റവും മികച്ച മെഡിക്കൽ സേവനങ്ങൾ നൽകുന്നതിൽ തുടർന്നും വിജയിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് ആരോഗ്യമന്ത്രി യോഗത്തിൽ അമീർ ശൈഖ് മിഷാൽ അൽ അഹമ്മദിന്‍റെ ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും അറിയിച്ചു.
Read Also - മലയാളി യാത്രക്കാർക്ക് ആശ്വാസ വാർത്ത; ചർച്ച നടത്തി സിയാൽ, എയർ ഇന്ത്യ കൊച്ചി-ലണ്ടൻ സർവീസ് പുനരാരംഭിച്ചേക്കും
