ട്വിറ്ററിലൂടെ അധികൃതര്‍ പുറത്തുവിട്ട രണ്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നിരവധിപ്പേര്‍ പങ്കുവെച്ചു.
റിയാദ്: മക്കയിലെ മസ്‍ജിദുല്‍ ഹറമില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി വനിതകളും. രാജ്യത്ത് ഇതാദ്യമായാണ് ഹജ്ജ്, ഉംറ സുരക്ഷാ ഗാര്‍ഡുകളായി വനിതകളെ നിയമിച്ചത്. ഹറമില്‍ നിയമിതരായ വനിതാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ സൗദി ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടത്.
ട്വിറ്ററിലൂടെ അധികൃതര്‍ പുറത്തുവിട്ട രണ്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നിരവധിപ്പേര്‍ പങ്കുവെച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടപ്പാക്കുന്ന വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായി നിരവധി പുതിയ മേഖലകളാണ് സ്‍ത്രീകള്‍ക്കായി തുറക്കപ്പെട്ടത്. സൈനിക രംഗത്തെ വിവിധ പദവികളിലേക്ക് സ്‍ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ അപേക്ഷ നല്‍കാമെന്ന് നേരത്തെ സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ മസ്‍ജിദുല്‍ ഹറമിലെ വിവിധ വിഭാഗങ്ങളിലേക്ക് 1500ഓളം സ്‍ത്രീകളെ ഇരുഹറം കാര്യലയം നിയമിക്കുകയും ചെയ്‍തു.
