ഓൾഡ് പോർട്ടിനോട് ചേർന്ന മി​നാ പാ​ർ​ക്കി​ല്‍ തുടങ്ങിയ പ്ര​ഥ​മ ഫി​ഷി​ങ്​ എ​ക്​​സി​ബി​ഷ​ൻ ഏപ്രില്‍ 12നാണ് അവസാനിക്കുക. 

ദോഹ: ​ഖ​ത്ത​റി​ന്‍റെ പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല​യാ​യ മ​ത്സ്യ​ബ​ന്ധ​ന​ത്തെ പു​തു ത​ല​മു​റ​യി​ലേ​ക്ക്​ പ്രൗ​ഢി​യോ​ടെ പ​ക​ർ​ന്നു ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി​ പ്ര​ഥ​മ ഫി​ഷി​ങ്​ എ​ക്​​സി​ബി​ഷ​ന്​ ബുധനാഴ്ച ഖത്തറിൽ തുടക്കമായി. ഓൾഡ് പോർട്ടിനോട് ചേർന്ന മി​നാ പാ​ർ​ക്കി​ലാണ് പ്രഥമ ഫിഷിങ് പ്രദർശനം നടക്കുന്നത്. 

നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി വൈ​കി​ട്ട് നാ​ലു​ മു​ത​ൽ രാ​ത്രി ഒ​മ്പ​തു​ വ​രെ നീ​ളു​ന്ന പ്ര​ദ​ർ​ശ​നം ഏ​പ്രി​ൽ 12 ന് അവസാനിക്കും. മേളയിൽ മേ​ഖ​ല​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ​യും പ്രാ​ദേ​ശി​ക ത​ല​ത്തി​ലെ​യും 30 ഓളം പ്ര​ദ​ർ​ശ​ക​ർ പ​ങ്കാ​ളി​ക​ളാ​കും. വിവിധ ബ്രാൻഡുകളുടെ ആധുനിക മീൻപിടുത്ത ഉപകരണങ്ങൾ, പ്രാ​ദേ​ശി​ക മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ, ഗി​യ​ർ ബ്രാ​ൻ​ഡു​ക​ൾ, വി​പ​ണി​യി​ലെ റീ​ട്ടെ​യി​ല​ർ​മാ​ർ, ക​മ്പ​നി​ക​ൾ എ​ന്നി​വ​രു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ശേ​ഖ​ര​ങ്ങ​ൾ പ​വി​ലി​യ​നു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്. 

Read Also -  വിന്‍റേജ് സിനിമ പോലെ, ഇന്ത്യയുടെ ഉള്ളറിഞ്ഞ് ആസ്വദിച്ച് ശൈഖ് ഹംദാൻ, ദുബൈ കിരീടാവകാശി പങ്കുവെച്ച വീഡിയോ വൈറൽ

ഖ​ത്ത​ർ ഫി​ഷ്, അ​ൽ ഫ​ർ​ദാ​ൻ മ​റൈ​ൻ സ​ർ​വി​സ​സ്, ഗൈ​സ് മ​റൈ​ൻ, അ​ൽ ലി​ൻ​ഗാ​വി ട്രേ​ഡി​ങ്, ദോ​ഹ ക്രാ​ഫ്റ്റ് മ​റൈ​ൻ, ബ്ലൂ ​വെ​യി​ൽ മ​റൈ​ൻ, ബെ​ലു​ഗ മ​റൈ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം സ​മു​ദ്ര മ​ത്സ്യ​ ബ​ന്ധ​ന മേ​ഖ​ല​യി​ലെ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കാളികളാണ്. ക​ട​ലി​ന്റെ​യും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്റെ​യും ച​രി​ത്ര​വും വി​ശേ​ഷ​വും ഓർമപ്പെടുത്തുന്ന സ്റ്റാളുകളുമുണ്ട്. പ്രദർശനത്തിനൊപ്പം വിവിധ മത്സരങ്ങളും പരിപാടികളും സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു. ഫിഷിങ് പ്രദർശനത്തിന്റെ ഭാഗമായി നടക്കുന്ന മത്സരങ്ങളിലെ വിജയികൾക്ക് മൂന്ന് ലക്ഷം റിയാൽ വരെ സമ്മാനമായി ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം