രാജ്യത്തിന് പുറത്തെ സിബിഎസ്ഇയുടെ ആദ്യ ഓഫീസാകും ഇത്. ദുബായിൽ ഓഫീസ് വരുന്നതോടെ ഇത് ലക്ഷക്കണക്കിന് പേർക്ക് ആശ്വാസമാവും. അതേസമയം, കേരളത്തെ കേന്ദ്രമന്ത്രി വിമർശിക്കുകയും ചെയ്തു. 

ദുബായ്: ദുബായിൽ സിബിഎസ്ഇ പ്രാദേശിക ഭരണ കേന്ദ്രം തുറക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. രാജ്യത്തിന് പുറത്തെ സിബിഎസ്ഇയുടെ ആദ്യ ഓഫീസാകും ഇത്. ദുബായിൽ ഓഫീസ് വരുന്നതോടെ ഇത് ലക്ഷക്കണക്കിന് പേർക്ക് ആശ്വാസമാവും. അതേസമയം, കേരളത്തിൻ്റെ വിദ്യാഭ്യാസ നയത്തെ കേന്ദ്രമന്ത്രി വിമർശിക്കുകയും ചെയ്തു. 

കേരളം ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാത്തത് രാഷ്ട്രീയം കൊണ്ടാണെന്ന് കേന്ദ്ര മന്ത്രി ചോദിച്ചു. ശ്രീനാരായണ ഗുരുവിൻ്റെ ചരിത്രം പഠിപ്പിക്കേണ്ട എന്നു പിണറായി വിജയൻ പറയുമോ?. എട്ടാം ക്ലാസുകാരൻ മലയാളം പഠിക്കേണ്ട എന്നാണോ പറയുന്നതെന്നും മന്ത്രി ചോദിച്ചു. കേരളത്തിലെ പുസ്തകങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിൽ കേരളത്തിൻ്റെ നിസ്സഹകരണ നിലപാടിനെയാണ് മന്ത്രി വിമര്‍ശിക്കുന്നത്. അടുത്തിടെ ഇന്ത്യയെന്ന് മാറ്റി ഭാരതം എന്നാക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് കേരളം രംഗത്തെത്തിയിരുന്നു. മാറ്റാനാകില്ലെന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. 

14 കാരനെ കഞ്ചാവും ലഹരിയും നൽകി പീഡിപ്പിച്ചു, വളർത്തച്ചനെ ശത്രുവാക്കി; 67 കാരന് 30 വർഷം കഠിന തടവ്, പിഴ

https://www.youtube.com/watch?v=Ko18SgceYX8