റിയാദ്: കോവിഡ് പ്രതിസന്ധിയിൽ സൗദിയിൽ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചുകൊണ്ടുപോകുന്ന വിമാനങ്ങളിലെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് ആദ്യ വിമാനം പുറപ്പെടുന്നത്. റിയാദിൽ നിന്ന് 163 യാത്രക്കാരുമായി എയർ ഇന്ത്യാ വിമാനം ഉച്ചക്ക് 12.35ന് കോഴിക്കോടേക്ക് തിരിക്കും. 

900 റിയാലാണ് ടിക്കറ്റ് നിരക്ക്. ഞായറാഴ്ച റിയാദിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന വിമാനത്തിൽ 1023 ഉം പന്ത്രണ്ടാം തീയതി ദമ്മാമിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന വിമാനത്തിൽ 850 റിയാലുമാണ് ടിക്കറ്റ് നിരക്ക്. 13ന് ജിദ്ദയിൽ ഡൽഹിയിലേക്കുള്ള വിമാനത്തിൽ 1,350 റിയാലാണ് നിരക്ക്. പതിനാലാം തീയതി ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന വിമാനത്തിലെ ടിക്കറ്റ് നിരക്ക് തീരുമാനമായിട്ടില്ല.