ഉംറ തീർഥാടനത്തിനിടെ മക്കയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ഭാര്യയും മക്കളുമൊത്ത് ഉംറ നിർവഹിക്കുന്നതിനിടെയാണ് മക്ക പള്ളിയിൽ വെച്ച് മരിച്ചത്.
റിയാദ്: മലയാളി ഉംറ തീർഥാടനത്തിനിടെ മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു. ആലുവ കുട്ടമശ്ശേരി ചാലക്കൽ സ്വദേശി ചേറോടത്ത് സലീമുദ്ദീൻ (58) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ഉംറ നിർവഹിക്കുന്നതിനിടെയാണ് മക്ക പള്ളിയിൽ വെച്ച് മരിച്ചത്. 20 വർഷം ജിദ്ദയിൽ പ്രവാസിയായിരുന്ന സലീമുദ്ദീൻ കുറച്ചു വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി ബിസിനസ് നടത്തുകയായിരുന്നു.
ജിദ്ദയിൽ സാമൂഹിക പ്രവർത്തകനായിരുന്നു. തനിമ കലാസാംസ്കാരികവേദി, നന്മ സ്നേഹ കൂട്ടായ്മ എന്നീ സംഘടനകളിൽ സജീവ അംഗമായിരുന്നു. എഴുത്തുകാരൻ കൂടിയായ അദ്ദേഹം ‘മലനിരകൾ പറഞ്ഞ പൊരുളുകൾ’ എന്ന പേരിൽ ഒരു നോവലും എഴുതിയിട്ടുണ്ട്. പരേതനായ ചെറോടത്ത് കുഞ്ഞു മുഹമ്മദ് (നായനാർ) ആണ് പിതാവ്. ഭാര്യ റംലത്തും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് കുടുംബം.


