Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ ആദ്യ ശമ്പളം രണ്ട് മാസത്തിനുള്ളില്‍; ഉത്തരവായി

തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട ശമ്പളം നല്‍കേണ്ടത് ഉടമസ്ഥരുടെ കടമയാണെന്നും തൊഴില്‍ നിയമങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ നടപടിയെടുക്കുമെന്നും മാൻപവർ അതോറിറ്റി 

first salary in two months order by kuwait man power authority
Author
Kuwait City, First Published Dec 13, 2019, 12:19 AM IST

കുവൈത്ത് സിറ്റി: തൊഴിലാളിയുടെ ആദ്യ ശമ്പളം ജോലിയിൽ പ്രവേശിച്ചു രണ്ടുമാസത്തിനുള്ളിൽ നൽകണമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി. ശമ്പളം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റുന്നതിനുള്ള രേഖകൾ തയ്യാറാക്കുന്നതിനായാണ് രണ്ടു മാസം കാലാവധി നൽകിയതെന്നും അതോറിറ്റി വ്യക്തമാക്കി.

കുവൈത്തിലേക്ക് വിദേശത്തുനിന്ന് പുതുതായി കൊണ്ടുവരുന്ന തൊഴിലാളികൾക്ക് ജോലിയിൽ പ്രവേശിച്ചു രണ്ട് മാസത്തിനകം നിർബന്ധമായും ശമ്പളം നൽകണമെന്നാണ് മാന്‍പവര്‍ അതോറിറ്റിയുടെ പുതിയ ഉത്തരവ്. വർക് പെർമിറ്റ് അനുവദിച്ച തീയതി മുതൽ രണ്ടുമാസത്തിനപ്പുറം ഒരു കാരണവശാലും ശമ്പളം വൈകിപ്പിക്കരുത്.

ശമ്പളം ബാങ്കിലേക്ക് മാറ്റുന്നതിനാവശ്യമായ രേഖകൾ തയാറാക്കുന്നതിനാണ് രണ്ട് മാസത്തെ കാലാവധി നല്‍കിയതെന്നു മാൻപവർ അതോറിറ്റി വക്താവ് അസീല്‍ അല്‍ മസ്യാദ് പറഞ്ഞു. രണ്ട് മാസത്തിനു ശേഷം തൊഴിലാളികള്‍ക്ക് ശമ്പളം നൽകിയതായി തെളിയിക്കുന്ന രേഖകള്‍ കമ്പനി മാൻപവർ അതോറിറ്റിക്ക് സമർപ്പിക്കണം.

തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട ശമ്പളം നല്‍കേണ്ടത് ഉടമസ്ഥരുടെ കടമയാണെന്നും തൊഴില്‍ നിയമങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ നടപടിയെടുക്കുമെന്നും മാൻപവർ അതോറിറ്റി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios