9882 പേർ ഇപ്പോഴും ചികിത്സയിൽ തുടരുന്നു. ഇതിൽ 81 പേരാണ് ഗുരുതരാവസ്ഥയിൽ. അവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പ് ജനങ്ങളുടെ പാർപ്പിട കേന്ദ്രങ്ങളിലേക്ക് നേരിട്ട് ചെന്ന് നടത്തിയ പരിശോധനയിലൂടെയാണ് രോഗബാധിതരായിട്ടും പുറത്തുപറയാതിരുന്ന നിരവധിയാളുകളെ കണ്ടെത്താൻ കഴിഞ്ഞത്.
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് അഞ്ച് സ്വദേശികളും ഒരു വിദേശിയും മരിച്ചു. ഇതോടെ മരണസംഖ്യ 109 ആയി. പുതുതായി 1147 പേരിൽ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 1147 ആയി. പുതുതായി 150 പേർക്ക് സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1640 ആയി.
9882 പേർ ഇപ്പോഴും ചികിത്സയിൽ തുടരുന്നു. ഇതിൽ 81 പേരാണ് ഗുരുതരാവസ്ഥയിൽ. അവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പ് ജനങ്ങളുടെ പാർപ്പിട കേന്ദ്രങ്ങളിലേക്ക് നേരിട്ട് ചെന്ന് നടത്തിയ പരിശോധനയിലൂടെയാണ് രോഗബാധിതരായിട്ടും പുറത്തുപറയാതിരുന്ന നിരവധിയാളുകളെ കണ്ടെത്താൻ കഴിഞ്ഞത്. അഞ്ച് ദിവസം മുമ്പ് ആരംഭിച്ച ഫീൽഡ് സർവേയിലൂടെ അഞ്ച് ലക്ഷം പേരെ പ്രഥമിക പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിഞ്ഞു. രണ്ട് ലക്ഷത്തിലേറെ പി.സി.ആർ പരിശോധന (ലാബ് ടെസ്റ്റ്) നടത്തി. വരും ദിവസങ്ങളിലും ഫീൽഡ് സർവേ തുടരുമെന്നും സമൂഹ വ്യാപനം തടഞ്ഞ് രോഗത്തെ പിടിച്ചുകെട്ടാൻ ഇതല്ലാതെ വഴിയില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചൊവ്വാഴ്ച മരിച്ച ആറുപേരിൽ അഞ്ചും സ്വദേശി പൗരന്മാരാണ്. ഒരു വിദേശിയും. മക്കയിൽ മൂന്നും റിയാദിൽ രണ്ടും ജിദ്ദയിൽ ഒരാളും മരിച്ചു. പുതിയ രോഗികൾ: മക്ക (305), മദീന (299), ജിദ്ദ (171), റിയാദ് (148), ഹുഫൂഫ് (138), ത്വാഇഫ് (27), ജുബൈൽ (12), തബൂക്ക് (10), ഖുലൈസ് (എട്ട്), ബുറൈദ (ആറ്), ദമ്മാം (അഞ്ച്), മഖ്വ (മൂന്ന്), ഉനൈസ (രണ്ട്), അൽഹദ (രണ്ട്), അറാർ (രണ്ട്), ദഹ്റാൻ (രണ്ട്), മഹായിൽ (ഒന്ന്), അൽ-ജൗഫ് (ഒന്ന്), ഖുൻഫുദ (ഒന്ന്), അൽഖുറയാത്ത് (ഒന്ന്), സബ്ത് അൽഅലായ (ഒന്ന്), അൽഖറിയ (ഒന്ന്), അൽബാഹ (ഒന്ന്)
