വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവരെന്നാണ് വിവരം. അതേസമയം, നടപടികളെല്ലാം പൂർത്തിയായെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
മസ്കത്ത്: ഒമാനിലുണ്ടായ വെടിവെപ്പിൽ മരണം അഞ്ചായി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, മൂന്ന് അക്രമികളേയും വധിച്ചതായാണ് വിവരം. മസ്കത്ത് ഗവർണറേറ്റിലെ വാദി കബീറിർ ഒരു പള്ളിയുടെ പരിസരത്താണ് വെടിവെപ്പുണ്ടായതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവരെന്നാണ് വിവരം. അതേസമയം, നടപടികളെല്ലാം പൂർത്തിയായെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
