കൊവിഡ് രോഗികളുടെ എണ്ണം15 ,086 ലെത്തിയെന്നും 3451പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു.

മസ്കറ്റ്: ഒമാനില്‍ ഇന്ന് അഞ്ചുപേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രോഗികളുടെ എണ്ണം15,000 കടന്നു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72 ആയി ഉയര്‍ന്നു. 

770 പേര്‍ക്കാണ് ഒമാനില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 343 സ്വദേശികളും 423 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം15 ,086 ലെത്തിയെന്നും 3451പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു.