റിയാദ്: സൗദി അറേബ്യയിലെ മദീനയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് പേര്‍ ഒരു കുടുംബത്തിലുള്ളവരാണ്. ശനിയാഴ്ച വൈകുന്നേരം അല്‍ സലാം റോഡിലാണ് രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. പുരുഷനും സ്ത്രീയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബമാണ് ഒരു വാഹനത്തിലുണ്ടായിരുന്നത്. ഇവരില്‍ ആരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മറ്റേ വാഹനത്തിലെ ഡ്രൈവറും മരിച്ചു. റെഡ്ക്രസന്റ് ആംബുലന്‍സ് സംഘം രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിരുന്നു.