Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് അഞ്ച് പ്രവാസികൾ സൗദിയിൽ മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് അഞ്ച് പ്രവാസികൾ കൂടി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലും മക്കയിലുമാണ് അഞ്ച് മരണങ്ങളും സംഭവിച്ചത്. 

Five expatriates die in Saudi of covid 19
Author
Saudi Arabia, First Published Apr 29, 2020, 7:07 PM IST

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് അഞ്ച് പ്രവാസികൾ കൂടി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലും മക്കയിലുമാണ് അഞ്ച് മരണങ്ങളും സംഭവിച്ചത്. 25നും 50നുമിടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 157ലെത്തി. 

പുതുതായി 1325 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 21402 ആയെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ രോഗികളിൽ 15 ശതമാനം സൗദി പൗരന്മാരും 85 ശതമാനം വിദേശികളുമാണ്. 

ചികിത്സയിലുള്ള 18292 പേരിൽ 125 ആളുകൾ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 169 പേർ പുതുതായി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ മൊത്തം എണ്ണം 2953 ആയി. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി ആരംഭിച്ച ഫീൽഡ് സർവേ 14 ദിവസം പിന്നിട്ടു. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ആരോഗ്യവകുപ്പിന്‍റെ പ്രത്യേക സംഘങ്ങൾ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. 

പുതിയ രോഗികൾ: മക്ക 356, മദീന 225, ജിദ്ദ 224, റിയാദ് 203, ദമ്മാം 74, ഹുഫൂഫ് 42, ജീസാൻ 40, ബുറൈദ 37, ഖോബാർ 36, ജുബൈൽ 23, ത്വാഇഫ് 7, ഖമീസ് മുശൈത്ത് 6, അൽ--ജഫർ 4, ഖത്വീഫ് 4, ഉനൈസ 4, മൻദഖ് 4, തബൂക്ക് 4, മുസാഹ്മിയ 4, ബേഷ് 3, അൽഖുറയാത്ത് 3, അൽഖർജ് 3, ദറഇയ 3, മിദ്നബ് 2, യാംബു 2, ഖുലൈസ് 2, ഹഫർ അൽബാത്വിൻ 2, ഖുൻഫുദ 2, അൽഖറയ 1, മഖ്വ 1, തുറൈബാൻ 1, ശറൂറ 1, അൽദീറ 1, സാജർ 1 .

Follow Us:
Download App:
  • android
  • ios