വില്‍പ്പനയ്ക്ക് തയ്യാറാക്കിയ 500 കന്നാസ് മദ്യവും ഇവ നിര്‍മ്മിക്കാനുപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യനിര്‍മ്മാണശാല നടത്തിയ അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍. അഞ്ച് ഏഷ്യക്കാരെയാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറസ്റ്റ് ചെയ്തത്. അഹ്മദി ഏരിയയിലാണ് പ്രതികള്‍ പ്രാദേശികമായി മദ്യം നിര്‍മ്മിച്ചത്. വില്‍പ്പനയ്ക്ക് തയ്യാറാക്കിയ 500 കന്നാസ് മദ്യവും ഇവ നിര്‍മ്മിക്കാനുപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

ലഹരിമരുന്ന് കടത്ത്; കുവൈത്തില്‍ മൂന്ന് വിദേശികള്‍ പിടിയില്‍

കുവൈത്ത് സിറ്റി: ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്നു പേരെ ലഹരിമരുന്ന് വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ സൗദി സ്വദേശിയാണ്. ഏഴ് കിലോഗ്രാം ലിറിക പൊടിയും അത് നിറക്കുന്നതിനായി 10,000 ക്യാപ്‌സ്യൂളുകളുമാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.