മസ്‌കറ്റിലെ ഒരു ബീച്ച് പ്രദേശത്ത് ഒളിപ്പിച്ച ലഹരിമരുന്ന് ഇവിടെ നിന്നും പുറത്തെടുക്കുന്നതിനിടെയാണ് രണ്ട് പ്രവാസികളെ പിടികൂടിയത്.

മസ്‌കറ്റ്: ഒമാനിലേക്ക് വലിയ അളവില്‍ ലഹരിമരുന്ന് കടത്തിയ അഞ്ച് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. 122 കിലോ ലഹരിമരുന്നും 2,400 ലഹരി ഗുളികകളുമാണ് നാര്‍ക്കോട്ടിക്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ഡയറക്ടറേറ്റ് ജനറല്‍ പിടിച്ചെടുത്തത്.

മസ്‌കറ്റിലെ ഒരു ബീച്ച് പ്രദേശത്ത് ഒളിപ്പിച്ച ലഹരിമരുന്ന് ഇവിടെ നിന്നും പുറത്തെടുക്കുന്നതിനിടെയാണ് രണ്ട് പ്രവാസികളെ പിടികൂടിയത്. അതേസമയം 38 മോള്‍ഡ് ഹാഷിഷ്, മോര്‍ഫിന്‍, ക്രിസ്റ്റല്‍ ഡ്രഗ് എന്നിവ കൈവശം വെച്ചതിന് മൂന്ന് പ്രവാസികള്‍ കൂടി അറസ്റ്റിലായി. വാടകയ്‌ക്കെടുത്ത ഒരു വാഹനത്തില്‍ ഇവ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അധികൃതരുടെ പിടിയിലായത്. അറസ്റ്റിലായ അഞ്ചുപേര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയായി വരികയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona