ആഭ്യന്തര മന്ത്രാലയം, കുറ്റാന്വേഷണ വകുപ്പ്, ജഹ്‌റ സുരക്ഷ ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യനിര്‍മ്മാണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ വന്‍ മദ്യശേഖരം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് അഞ്ച് വിദേശികളെ അധികൃതര്‍ അറസ്റ്റ് ചെയ്തു. 

സാല്‍മിയയിലെ കേന്ദ്രത്തിലാണ് പരിശോധന നടത്തിയത്. ആഭ്യന്തര മന്ത്രാലയം, കുറ്റാന്വേഷണ വകുപ്പ്, ജഹ്‌റ സുരക്ഷ ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും വില്‍പ്പനയ്ക്ക് തയ്യാറാക്കിവെച്ച ആയിരക്കണക്കിന് കുപ്പി മദ്യവും മദ്യനിര്‍മ്മാണത്തിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രതികളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി.