വലിയ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്ന് ഒരു പ്രദേശവാസിയാണ് വിവരം അറിയിച്ചതെന്ന് ഫയര്‍ സ്റ്റേഷന്‍സ് ഡയറക്ടര്‍ ലെഫ്. കേണല്‍ മുസ്തഫ സുല്‍ത്താന്‍ അല്‍ അലി പറഞ്ഞു. 

അജ്മാന്‍: അജ്മാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. അല്‍ റാഷിദിയിയയിലെ ഒരു കഫേറ്റീരിയയിലാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയില്‍ കഫെറ്റീരിയ പൂര്‍ണ്ണമായി തകര്‍ന്നു.

വലിയ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്ന് ഒരു പ്രദേശവാസിയാണ് വിവരം അറിയിച്ചതെന്ന് ഫയര്‍ സ്റ്റേഷന്‍സ് ഡയറക്ടര്‍ ലെഫ്. കേണല്‍ മുസ്തഫ സുല്‍ത്താന്‍ അല്‍ അലി പറഞ്ഞു. ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങളുമായി അധികൃതര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. ഗ്യാസ് സിലിണ്ടറിലുണ്ടായ ചോര്‍ച്ചയാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നും എന്നാല്‍ തീപിടിച്ചിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരെ ശൈഖ് ഖലീഫ ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും നില അതീവഗുരുതരമാണ്.