ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ൽ സ​ല്ലാ​ഖി​ലേ​ക്ക് പോ​യ കാ​ർ ഇ​രു​മ്പ് വേ​ലി​യി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു.

മ​നാ​മ: ബഹ്റൈനില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. ഹ​മ​ദ് ടൗ​ണി​ലെ റൗ​ണ്ട് എ​ബൗ​ട്ട് 6 ട​ണ​ലി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തിലാണ് അ​ഞ്ച് പേ​ർ​ക്ക് പ​രിക്കേ​റ്റത്.

ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ൽ സ​ല്ലാ​ഖി​ലേ​ക്ക് പോ​യ കാ​ർ ഇ​രു​മ്പ് വേ​ലി​യി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രിച്ചതായി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read Also - ഫുട്ബോൾ കളിക്കാനെത്തിയ മലയാളി താരം സൗദി എയർപോർട്ടിൽ കസ്റ്റംസ് പിടിയിൽ

മനാമ തീപിടിത്തം; മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

മനാമ: ബഹ്റൈനിലെ മനാമയിലെ ഓള്‍ഡ് മനാമ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ മരണം മൂന്നായി. തീപിടിച്ച കെട്ടിടങ്ങളില്‍ നിന്ന് മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്.

ശൈഖ് അബ്ദുല്ല റോഡിലെ ബ്ലോക്ക് 432ൽ സിറ്റി മാക്സ് ഷോപ്പിന് പിറകിലുള്ള ഷോപ്പുകൾക്കാണ് ബുധനാഴ്ച വൈകുന്നേരം നാലിനോടടുപ്പിച്ച് തീപിടിത്തമുണ്ടായത്. തീയണച്ച ശേഷം സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തീപിടിത്തത്തിൽ പരിക്കേറ്റ ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

വസ്ത്രഷോപ്പുകളും ചെരിപ്പുകടകളും പെർഫ്യും ഷോപ്പുകളുമടക്കം നിരവധി സ്ഥാപനങ്ങളാണ് സൂഖിൽ പ്രവർത്തിക്കുന്നത്. ഇതില്‍ 25 കടകള്‍ കത്തിനശിച്ചു. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തി. പുലർച്ചയോടെയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം