മനാമ: ബഹ്‌റൈനില്‍ കാറപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. തിങ്കഴാഴ്ച വെളുപ്പിനെ ഉണ്ടായ അപകടത്തില്‍ സ്വദേശികളായ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്.

ശൈഖ് ഇസ ബിന്‍ സല്‍മാന്‍ ബ്രിഡ്ജിലേക്കുള്ള റോഡില്‍ ട്രാഫിക് സിഗ്നലിന് സമീപത്തായിരുന്നു അപകടമുണ്ടായത്. അഞ്ചു യുവാക്കള്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു കാര്‍ കീഴ്‌മേല്‍ മറിഞ്ഞു. ഇതിലുണ്ടായിരുന്ന യുവാക്കളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അപകടത്തില്‍ രണ്ട് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ ഉണ്ടായെന്നും 'ജിഡിഎന്‍ ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു.