ജിസാനിലെ പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ ജുബൈലില്‍ നിന്ന് കുടുംബ സമേതം വെള്ളിയാഴ്ച പുറപ്പെട്ടതായിരുന്നു ജാബിര്‍. ഹാരിസ് കല്ലായി, സിദ്ദീഖ് തുവ്വൂര്‍, ശൗകത്ത് അല്‍റൈന്‍ എന്നിവര്‍ ബന്ധുക്കളെ സഹായിക്കാന്‍ രംഗത്തുണ്ട്.

റിയാദ്: സൗദിയുടെ(Saudi Arabia) തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ബിശ പട്ടണത്തിനു സമീപം ഉണ്ടായ വാഹനാപകടത്തില്‍ (road accident)മലയാളി കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. ബിശയിലെ റെയ്നില്‍ ഇന്നലെ രാത്രിയാണ് സംഭവം. കോഴിക്കോട് (Kozhikode)ബേപ്പൂര്‍ പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിര്‍ (44), ഭാര്യ: ശബ്ന (36), മക്കളായ ലൈബ (7), സഹ (5), ലുത്ഫി എന്നിവരാണ് മരിച്ചത്.

ജിസാനിലെ പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ ജുബൈലില്‍ നിന്ന് കുടുംബ സമേതം വെള്ളിയാഴ്ച പുറപ്പെട്ടതായിരുന്നു ജാബിര്‍. ഹാരിസ് കല്ലായി, സിദ്ദീഖ് തുവ്വൂര്‍, ശൗകത്ത് അല്‍റൈന്‍ എന്നിവര്‍ ബന്ധുക്കളെ സഹായിക്കാന്‍ രംഗത്തുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന കൊറോള കാറിന് പിറകില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം.

ആറുവർഷമായി നാട്ടിൽ പോകാതിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: ആറുവർഷമായി നാട്ടിൽ പോകാതിരുന്ന മലയാളി (malayali expat) റിയാദിൽ ഹൃദയാഘാതം (Heart attack) മൂലം മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി ടി.ബി റോഡ് ജമീല മൻസിലിൽ അബ്ദുൽ ജബ്ബാർ (65) ആണ് റിയാദിലെ (Riyadh) ആശുപത്രിയിൽ മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം. 

മൂന്ന് പതിറ്റാണ്ടായി സൗദിയിലുള്ള അബ്‍ദുൽ ജബ്ബാർ ആറ് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയത്. തിരിച്ചുവന്ന ശേഷം പിന്നീട് നാട്ടിലേക്ക് പോയിട്ടില്ല. കൊവിഡ് കാലമാണ് യാത്ര നീളാൻ ഇടയാക്കിയത്. പരേതനായ റഹ്മാൻ ഖാനാണ് പിതാവ്. മാതാവ്: അലിമാൽ ബീവി. ഭാര്യ: ജമീല. മക്കൾ: ജിബിൻ, സജിൻ, ഫറാജ്, ഹഫീസ് മുഹമ്മദ്‌.