കാറില്‍ കുടുങ്ങിയ ഒരാളെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തി.

മനാമ: ബഹ്‌റൈനില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. സല്‍മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് തന്നെ അഞ്ചുപേര്‍ മരിച്ചെന്നാണ് വിവരം. 

കാറില്‍ കുടുങ്ങിയ ഒരാളെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തി. അപകട സ്ഥലത്തെത്തിയ പൊലീസ് സംഘം ആംബുലന്‍സ് സേവനം ഉറപ്പാക്കിയെങ്കിലും അഞ്ചുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. മരണപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona