Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ ഇന്ന് അഞ്ച് കൊവിഡ് മരണം; 384 പേര്‍ക്ക് കൂടി രോഗം

രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 6,519 ആയി. നിലവില്‍ 2,651 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 509 പേരുടെ നില ഗുരുതരമാണ്. 

five new covid deaths reported in saudi arabia on friday
Author
Riyadh Saudi Arabia, First Published Mar 5, 2021, 8:47 PM IST

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് അഞ്ച് പേര്‍ കൂടി മരിച്ചു. 384 പേര്‍ക്ക് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 309 പേര്‍ സുഖം പ്രാപിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,79,092 ആയി. ഇതില്‍ 3,69,922 പേര്‍ സുഖം പ്രാപിച്ചു. 

രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 6,519 ആയി.നിലവില്‍ 2,651 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 509 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 187, കിഴക്കന്‍ പ്രവിശ്യ 68, മക്ക 55, അല്‍ഖസീം 9, അസീര്‍ 5, മദീന 10, വടക്കന്‍ അതിര്‍ത്തി മേഖല 24, അല്‍ജൗഫ് 7, ജീസാന്‍ 3, നജ്റാന്‍ 5, അല്‍ബാഹ 1, ഹായില്‍ 6, തബൂക്ക് 4. 

Follow Us:
Download App:
  • android
  • ios