ചെറിയ പെരുന്നാള്‍ അവധിക്കിടെ മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ മുബാറകിയ മാര്‍ക്കറ്റ് ഏരിയയിലെ അഞ്ച് പെര്‍ഫ്യൂം കടകള്‍ വാണിജ്യ, വ്യവസായ മന്ത്രാലയം പൂട്ടിച്ചു. ലൈസന്‍സില്ലാതെ പെര്‍ഫ്യൂം നിര്‍മ്മിച്ചതിനാണ് നാല് കടകള്‍ പൂട്ടിച്ചത്. വാണിജ്യ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിന് മറ്റൊരു കടയും അധികൃതര്‍ പൂട്ടിച്ചു. ചെറിയ പെരുന്നാള്‍ അവധിക്കിടെ മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
സോഷ്യല്‍ മീഡിയ താരത്തിന്റെ ഉല്ലാസ നൗകയില്‍ റെയ്‍ഡ്; വന്‍ മദ്യശേഖരം പിടിച്ചു
കുവൈത്ത് സിറ്റി: ഉല്ലാസ നൗകയില്‍ കുവൈത്ത് കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വന്‍മദ്യശേഖരം കണ്ടെത്തി. അറബ് ലോകത്ത് പ്രശസ്‍തനായ ഒരു സോഷ്യല്‍ മീഡിയ താരത്തിന്റെ ആഡംബര ബോട്ടിലായിരുന്നു അധികൃതരുടെ റെയ്‍ഡ്. മറ്റൊരു ഗള്‍ഫ് രാജ്യത്തു നിന്ന് ബോട്ട് കുവൈത്തില്‍ എത്തിയ ഉടനെയായിരുന്നു പരിശോധന.
വിവിധ ബ്രാന്‍ഡുകളുടെ 693 ബോട്ടില്‍ മദ്യം ഈ ആഡംബര നൗകയിലുണ്ടായിരുന്നുവെന്നാണ് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിശോധന നടക്കുമ്പോള്‍ ഒരു കുവൈത്ത് പൗരനും ഒരു ഫിലിപ്പെനിയുമാണ് ബോട്ടിലുണ്ടായിരുന്നത്. രാജ്യത്തേക്ക് കള്ളക്കടത്ത് നടത്താനുള്ള ശ്രമമാണ് കസ്റ്റംസ് ജീവനക്കാരുടെ ജാഗ്രതയിലൂടെ തടയാന്‍ സാധിച്ചതെന്ന് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു. ബോട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം അവയും പിടിയിലായ വ്യക്തികളെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
