പെൺകുട്ടിയുടെ അച്ഛനെ എയിംസില്‍ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു.
ദില്ലി: ലോക്ക് ഡൗണിനിടെ അടിയന്തര ചികിത്സ ആവശ്യമുള്ള അഞ്ച് വയസുകാരിയെ കുവൈറ്റില്‍ നിന്നും ദില്ലിയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കുട്ടിയെ ചികിത്സക്കായി നാട്ടിലെത്തിച്ചത്. പത്ത് മണിയോടെ ദില്ലിയിലെത്തിയ കുട്ടിയെ എയിംസിലേക്ക് മാറ്റി. വി മുരളീധരന്‍റെയും സുരേഷ് ഗോപി എംപിയുടെയും ഇടപെടലിനെ തുടര്‍ന്നാണിത്. പെൺകുട്ടിയുടെ അച്ഛനെ എയിംസില്‍ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു.
അതേസമയം ദില്ലിയിൽ മൂന്ന് കൊവിഡ് കെയർ സെന്‍ററുകളില്‍ ആരോഗ്യ പ്രവർത്തകരുടെ എണ്ണം കൂട്ടാൻ നിർദ്ദേശം. ഷഹാദ്ര, നോർത്ത് ദില്ലി ജില്ലകളിലായി 11 ഡോക്ടർമാരെയും, 22 നഴ്സുമാരെയും പുതിയതായി നിയോഗിക്കും. കൊവിഡ് കെയർ സെന്‍ററുകളുടെ ചാർജ്ജുള്ള ആശുപത്രികൾക്ക് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകി. ഇവിടെ ആരോഗ്യ പ്രവർത്തകരുടെ എണ്ണം കുറവാണെന്ന പരാതിയെ തുടർന്നാണ് നടപടി.
