ബുറൈമി ഇന്ത്യന്‍ സ്‍കൂളിലെ കെ.ജി വിദ്യാര്‍ത്ഥിയായിരുന്നു. 

മസ്കത്ത്: പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ബാലന്‍ ഒമാനില്‍ നിര്യാതനായി. ഇടുക്കി വാഗമണ്‍ സ്വദേശി സെല്‍വകുമാറിന്റെ മകന്‍ നെഹ്‍മിഹ് (അഞ്ച്) ആണ് ബുറൈമിയില്‍ മരിച്ചത്. ബുറൈമി ഇന്ത്യന്‍ സ്‍കൂളിലെ കെ.ജി വിദ്യാര്‍ത്ഥിയായിരുന്നു. പനിയെ തുടര്‍ന്ന് ബുറൈമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. മാതാവ് - ജസ്‍രീന്‍. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

Read also:  ഖത്തറിൽ നിന്ന് ഉംറക്കെത്തിയ മലയാളി കുടുംബം അപകടത്തിൽ പെട്ടു; മൂന്ന് മരണം

മലയാളിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി യുഎഇയില്‍ മരിച്ചു
അബുദാബി: മലയാളി വിദ്യാര്‍ത്ഥി അബുദാബിയില്‍ മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി എലംകുന്നത്ത് ഹൗസില്‍ അനില്‍ കുര്യാക്കോസിന്റെയും പ്രിന്‍സി ജോണിന്റെയും മകന്‍ സ്റ്റീവ് ജോണ്‍ കുര്യാക്കോസ് (17) ആണ് മരിച്ചത്. അല്‍ വത്‍ബ ഇന്ത്യന്‍ സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു.

അമ്മ പ്രിന്‍സി ശൈഖ് ശഖ്‍ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ നഴ്സാണ്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ മകനൊപ്പം ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ പ്രിന്‍സി ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ ശബ്‍ദം കേട്ട് ഉണര്‍ന്നപ്പോള്‍ മകന്‍ വീണു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്റ്റീവിന്റെ അച്ഛന്‍ അനില്‍ കുര്യാക്കോസും സഹോദരി സാന്ദ്ര മേരി കുര്യാക്കോസും നാട്ടിലാണ്.

Read also: ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്‍സ് നിര്യാതയായി